നീലേശ്വരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ട്രഷറികൾക്ക് മുൻപിൽ സംഘടിപ്പിക്കുന്ന പഞ്ചദിന റിലേ സത്യാഗ്രഹം തുടങ്ങി. സർവീസ് പെൻഷൻകാരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹം.
ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ നിർവഹിച്ചു. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇ. മോഹനൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പദ്മനാഭൻ, ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രൻ നായർ, രവീന്ദ്രൻ കൊക്കോട്ട്, എ. ഭാരതിദേവി, ടി.വി. പ്രദീപ്‌കുമാർ, സി. ദാമോദരൻ, എ. ആനന്ദവല്ലി, നാരായണി അള്ളോത്ത്, ലിസമ്മ ജേക്കബ്ബ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..