• കെ.എസ്.എസ്.പി.എ. ഹൊസ്ദുർഗ് സബ് ട്രഷറിക്കുമുന്നിൽ തുടങ്ങിയ സത്യാഗ്രഹം കെ.പി.സി.സി. സെക്രട്ടറി എം.അസൈനാർ ഉദ്ഘാടനംചെയ്യുന്നു
കാഞ്ഞങ്ങാട് : പെൻഷൻ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൊസ്ദുർഗ് സബ് ട്രഷറിക്കുമുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ പഞ്ചദിന സത്യാഗ്രഹം തുടങ്ങി.
കെ.പി.സി.സി. സെക്രട്ടറി എം.അസൈനാർ ഉദ്ഘാടനം ചെയ്തു. നാല് ഗഡു ക്ഷാമബത്ത നൽകുക, മെഡിസെപ് ചികിത്സാപദ്ധതിയിൽ ഒ.പി. ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
സി.രത്നാകരൻ, എം.കെ.ദിവാകരൻ, കെ.സരോജിനി, കെ.പി.മുരളീധരൻ, കെ.കെ.വർഗീസ്, കെ.പി.ബാലകൃഷ്ണർ, സി. പ്രേമരാജൻ എന്നിവർ സംസാരിച്ചു.
വെള്ളരിക്കുണ്ട് : കെ.എസ്.എസ്.പി.എ. പരപ്പ നിയോജക മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ട് സബ് ട്രഷറിക്കുമുൻപിലെ സത്യാഗ്രഹം ഐ.എൻ.ടി.യു.സി. ദേശീയ വർക്കിങ് കമ്മിറ്റിയംഗം പി.ജി.ദേവ് ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് ജി.മുരളീധരൻ അധ്യക്ഷനായി. ടി.കെ. എവുജിൻ, പി.എം.അബ്രഹാം, ബി.റഷീദ, പി.എ.ജോസഫ്, വി.കെ. ബാലകൃഷ്ണൻ, കെ.കുഞ്ഞമ്പു നായർ, സി.എ.ജോസഫ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..