പെരിയ : കൃഷിവകുപ്പ് എൻജിനിയറിങ് വിഭാഗത്തിന്റെ ഫാം പ്ലാൻ അധിഷ്ഠിത കൃഷിയിൽ പരിശീലനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്കിലെ ആറ് കൃഷിഭവനുകളിൽനിന്ന് തിരഞ്ഞെടുത്ത ഫാം സ്കൂൾ ഗ്രൂപ്പ് അംഗങ്ങളാണ് രണ്ടുദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. കൃഷിയിടത്തിൽ പ്രയോജനപ്പെടുന്ന ലഘു കാർഷിക യന്ത്രങ്ങളുടെ പരിശീലനവും നടന്നു. 60 പേർ പരിശീലനത്തിൽ പങ്കെടുത്തു.
തൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കാൻ കർഷകരുടെ ഗ്രൂപ്പ് രജിസ്റ്റർ ചെയ്തുകൊണ്ട് 80 ശതമാനം വരെ സബ്സിഡിയിൽ യന്ത്രങ്ങൾ നൽകാനാണ് തീരുമാനം. ജില്ലാ അഗ്രിക്കൾച്ചറൽ എൻജിനിയർ കെ. സുഹാസ്, കൃഷി ഓഫീസർ സി. പ്രമോദ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ. മനോജ്കുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..