ചെറുവത്തൂർ : തിമിരിയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് ദിവസം ചികിത്സയിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരിൽ ചിലർ വീണ്ടും ആസ്പത്രിയിലെത്തി. ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെറുവത്തൂർ ആരോഗ്യ കേന്ദ്രം, ജില്ലാ ആസ്പത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയത്.
രക്തപരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് വിധേയരായി. ഏതാനും ചിലരൊഴിച്ച് ബാക്കിയുള്ളവർ മടങ്ങി.
ഇവരിൽ പത്തോളം പേരാണ് ചികിത്സതേടി വീണ്ടും ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. വയറിളക്കത്തെ തുടർന്നാണ് എത്തിയത്. ജില്ലാ ആസ്പത്രിയിൽ നിന്ന് വിടുതൽ വാങ്ങിവരും കൂട്ടത്തിലുണ്ട്. തിമിരി കോട്ടുമൂലയിലെ കളിയാട്ടത്തിൽ ഭക്ഷണം കഴിച്ച 316 പേരാണ് മൂന്നു ദിവസങ്ങളിലായി വിവിധ ആസ്പത്രികളിൽ ചികിത്സ തേടിയത്.
ഭക്ഷ്യസുരക്ഷ വിഭാഗത്തിെന്റയും ആരോഗ്യവകുപ്പിന്റെയും സാമ്പിൾ പരിശോധനാഫലം കിട്ടിയാൽ മാത്രമേ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകൂ. കോഴിക്കോട് റീജണൽ ബയോളജിക്കൽ ലാബിലാണ് പരിശോധന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..