വോൾട്ടേജ് ക്ഷാമം രൂക്ഷം; വന്നലോത്ത് പ്രതിഷേധം കനക്കുന്നു: എത്ര കാലം ഇരുട്ടിലിരിക്കണം


•  വന്നലോം പ്രദേശത്തെ അവഗണിക്കുന്ന കെ.എസ്.ഇ.ബി.ക്കും സർക്കാരിനും അഭിനന്ദമറിയിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റർ

കൊടക്കാട് : രൂക്ഷമായ വോൾട്ടേജ് ക്ഷാമം കാരണം കൊടക്കാട് വന്നലോം പ്രദേശത്തെ നുറോളം വരുന്ന കുടുംബങ്ങൾ ഇരുട്ടിലാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വന്നലോത്തെ വോൾട്ടേജ് ക്ഷാമം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങയതാണ് പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം.

പരിഹാരം തേടി മുട്ടാത്ത വാതിലുകളില്ല. വൈദ്യതി സെക്‌ഷൻ അസി. എൻജിനിയർ മുതൽ വകുപ്പ് മന്ത്രിവരെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. ഇന്നത്തെ പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ അന്നത്തെ വൈദ്യുതിമന്ത്രി എം.എം.മണിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. പാർട്ടി ഭൂരിപക്ഷ പ്രദേശമായതിനാൽ പരസ്യപ്രതിഷേധത്തിന് പരിമിതിയുണ്ടെന്നാണ് സി.പി.എം. പ്രവർത്തകർ പറയുന്നത്.

വന്നലോത്ത് ഒരു ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ പരിഹരിക്കാവുന്ന വിഷയമാണിത്. 'ഒന്ന് നിങ്ങൾ ഓർത്താൽ നല്ലത്, ഒരാളെ നിങ്ങൾക്ക് കബളിപ്പിക്കാം -പക്ഷേ, ഒരു സമൂഹത്തെ കബളിപ്പിക്കാൻ നിങ്ങൾക്കാവില്ല. ഭരണനേട്ടം പറയുമ്പോൾ ഇതും കൂടി പറയണം. വന്നലോത്തെ സി.പി.എം. പ്രവർത്തകരുടെ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പാണിത്. കൊടക്കാട് വന്നലോം പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹാരിക്കാത്ത കെ.എസ്.ഇ.ബി. അധികാരികൾക്കും സർക്കാരിനും അഭിനന്ദനമറിയിച്ചുള്ള പോസ്റ്ററുകളും സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. സി.പി.എം. നേതൃത്വത്തിന്റെ എതിർപ്പ് വകവെക്കാതെ പിലിക്കോട് സെക്‌ഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..