ടി.ഇ.അബ്ദുള്ള അനുസ്മരണത്തിൽ കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാർ സംസാരിക്കുന്നു
കാസർകോട് : അന്തരിച്ച മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുള്ള സൗമ്യനായ രാഷ്ട്രീയനേതാവും വികസന ചിന്തകനുമായിരുന്നെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ സർവകക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. മത-സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മികച്ച വായനക്കാരനും സഹൃദയനുമായ പൊതുപ്രവർത്തകന്റെ വിയോഗം പാർട്ടിക്കും ജില്ലയ്ക്കും വലിയ നഷ്ടമാണെന്നും നേതാക്കൾ അനുസ്മരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പി.ഹമീദലി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്‌മാൻ, കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ, കെ.പി.സതീഷ്ചന്ദ്രൻ, പി.കെ.ഫൈസൽ, സി.പി.ബാബു, കെ.ശ്രീകാന്ത്, അസീസ് കടപ്പുറം, ഹരീഷ് പി.നമ്പ്യാർ, കുര്യക്കോസ് പ്ലാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അനുശോചിച്ചു
കാസർകോട് : ടി.ഇ.അബ്ദുള്ളയെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷനായിരുന്നു. കെ.ജെ.സജി, മാഹിൻ കോളിക്കര, പി.പി.മുസ്തഫ, എ.എ.അസീസ്, എ.വി.ഹരിഹരസുതൻ, സി.എച്ച്.അബ്ദുൾറഹീം, ബി.എം.ഷെരീഫ്, എൻ.ഗണേഷ്, കെ.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി, കാസർകോട് ഫോർട്ട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം എന്നിവർ അനുശോചിച്ചു.
ബോവിക്കാനം : ടി.ഇ. അബ്ദുള്ളയുടെ വേർപാടിൽ മുളിയാർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി സർവകക്ഷി അനുസ്മരണം നടത്തി. പ്രസിഡന്റ് എസ്.എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ജനാർദനൻ, മൻസൂർ മല്ലത്ത്, കെ. ദാമോദരൻ, എ. ഗോപാലൻ നായർ, കെ.ബി. മുഹമ്മദ് കുഞ്ഞി, ബി.സി. കുമാരൻ, ഖാലിദ് ബെള്ളിപ്പാടി, അബ്ദുൾ ഖാദർ കോളോട്ട്, ബടുവൻ കുഞ്ഞി ചാൽക്കര, ഷെരീഫ് കൊടവഞ്ചി തുടങ്ങിയവർ സംസാരിച്ചു.
ഉദുമ : ടി.ഇ.അബ്ദുള്ളയെ റൗഫ് ബായിക്കര, ഖാദർ ആലൂർ, എം.കെ.ഹാജി കോട്ടപ്പുറം, സത്താർ കുന്നിൽ, എം.എ.കുഞ്ഞബ്ദുള്ള, സാലിം ബേക്കൽ, ഇഖ്‌ബാൽ മാളിക, എ.കെ.കമ്പാർ എന്നിവർ അനുശോചിച്ചു.
കാസർകോട് : ടി.ഇ.അബ്ദുള്ളയെ നാഷണൽ പൊളിറ്റിക്‌സ് സി.ഇ.എസ്.എസ്. അനുസ്മരിച്ചു. എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പുള്ളാട്ട് ഷംസു അധ്യക്ഷനായി. മുസ്തഫ മച്ചിനടുക്കം, സത്താർ ആരിക്കാടി, കബീർ ചെർക്കള, ഫൈസൽ പൈച്ചു, ഹാപ്പി പറപ്പൂർ, സെഡ് എ. മൊഗ്രാൽ, അദ്‌നാൻ പുളിക്കൽ, ഹർഷദ് എയ്യള, വി.പി.ജസീം എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..