• ദേശീയ ബീച്ച് ഫുട്ബോൾ ചാമ്പ്യന്മാരായ കേരള ടീം
തൃക്കരിപ്പൂർ : ഗുജറാത്തിൽ നടന്ന പ്രഥമ ദേശീയ ബീച്ച് സോക്കർ ടൂർണമെന്റിൽ കേരളം കിരീടം നേടിയപ്പോൾ കാസർകോടിനും അഭിമാനം.
ടീമിന്റെ കോച്ചും ആറുതാരങ്ങളും ജില്ലയിൽനിന്നുള്ളവരാണ്. കെ. കമാലുദ്ദീൻ, യു. സുഹൈൽ, ജിക്‌സൺ, കെ.എം.സി. ഷാഹിദ്, ടി.കെ.ബി. മുഹ്സീർ, ശഹാസ് റഹ്‌മാൻ എന്നിവരാണ് ജില്ലയിൽനിന്ന് ടീമിലുണ്ടായിരുന്നത്. ശസിൻ ചന്ദ്രനാണ് ടീം കോച്ച്. തൃക്കരിപ്പൂരിലെ സിദ്ദിഖ് ചക്കരയാണ് ടീം മാനേജർ. ഫൈനലിൽ പഞ്ചാബിനെ (13-4) പരാജയപ്പെടുത്തിയാണ് കേരളം ചമ്പ്യന്മാരായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..