ബന്തടുക്ക ടൗണിൽ ഞായറാഴ്ച രാവിലെ അപകടത്തിനിടയാക്കിയ കാറിടിച്ച് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർന്ന നിലയിൽ
ബന്തടുക്ക : ഞായറാഴ്ച ബന്തടുക്കയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. രാവിലെ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് മലപ്പുറം സ്വദേശികളായ അലി ഹസൻ, മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ടൗണിൽ ചാമക്കൊച്ചി റോഡ് ആരംഭിക്കുന്നയിടത്ത് 8.10-നായിരുന്നു അപകടം.
മലാങ്കുണ്ട് ഭാഗത്തുനിന്ന് വന്ന കാർ പടുപ്പ് ഭാഗത്തുനിന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
റോഡരികിൽ നിർത്തിയിട്ട രണ്ട് കാറും നാല് സ്കൂട്ടറും ഇതേ കാറിടിച്ച് തകർന്നു. പിന്നീട് കടവരാന്തയുടെ തറയിലിടിച്ചാണ് കാർ നിന്നത്. പരിക്കേറ്റവരെ ബന്തടുക്ക സ്വകാര്യ ആസ്പത്രിയിലും പിന്നീട് കാസർകോട്ടെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
വൈകിട്ട് 3.30-ന് മാണിമൂല റോഡിൽ ബന്തടുക്കയ്ക്കും പുളിഞ്ചാലിനും ഇടയിലാണ് മറ്റൊരപകടം. ബന്തടുക്കയിലേക്ക് വരികയായിരുന്ന സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇതേ ഭാഗത്തേക്ക് വരിക്കുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ച മാണിമൂലയിലെ ആലീസിനാണ് പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഇവരെ ബന്തടുക്കയിലെയും തുടർന്ന് കാസർകോട്ടെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..