ചെറുവത്തൂരിൽ നടക്കുന്ന അഗ്രി ഫെസ്റ്റിലെത്തിയ എ.കെ.ജി.യുടെ മകൾ ലൈലയും ഭർത്താവ് മുൻ എം.പി. പി. കരുണാകരനും പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശിക്കുന്നു
ചെറുവത്തൂർ : ഇലയ്ക്ക് സുഗന്ധമൊന്ന്, ചതച്ചാൽ വേറൊന്ന്, അല്പം കഴിഞ്ഞാൽ മറ്റൊരു സുഗന്ധം അനുഭവപ്പെടുന്ന മാജിക്കൽ തുളസിമുതൽ അമൃത തുളസിവരെ 24 ഇനം തുളസികളുടെ ശേഖരം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂരിൽ സംഘടിപ്പിച്ച കാർഷിക പ്രദർശന വിപണനമേളയിൽ ഇവ ശ്രദ്ധാകേന്ദ്രമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അപൂർവ തുളസി കാണാനും ഔഷധഗുണമറിയാനും ഫെസ്റ്റിൽ സാധിക്കും. ഇന്ത്യയിൽ കണ്ടുവരുന്ന രാമ, കൃഷ്ണ, വന, സർപ്പ തുളസിൾക്ക് പുറമെ യൂറോപ്പ് അമേരിക്ക, ആഫ്രിക്ക, വിയറ്റ്‌നാം, ഇറ്റാലിയൻ തുളസികൾ ഇവിടെയുണ്ട്.
ചൊവ്വാഴ്ച കാർഷിക സെമിനാറിൽ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. കെ. വല്ലി അധ്യക്ഷയായി. ‘പ്രധാന വിളകളിലെ കീടങ്ങൾ നിയന്ത്രണ മാർഗങ്ങൾ’ എന്ന വിഷയത്തിൽ ഡോ. കെ.എം. ശ്രീകുമാർ ക്ലാസെടുത്തു.
കെ.പി. രേഷ്മ, മഹേഷ് വെങ്ങാട്ട് എന്നിവർ സംസാരിച്ചു. കുടുംബശ്രീ കലാപരിപാടിയും കണ്ണൂർ വടക്കൻസ് പാട്ട്‌മൊഴിയും അവതരിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..