• ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽനിന്നും (ഫയൽ ചിത്രം)
തൃക്കരിപ്പൂർ : വിഖ്യാത എഴുത്തുകാരൻ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വീണ്ടും അരങ്ങിലെത്തും. തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതി ഒരുക്കിയ നാടകം ഏഴുവർഷത്തിന് ശേഷമാണ് വീണ്ടും അരങ്ങിലെത്താൻ തയ്യാറെടുക്കുന്നത്. നാടകാസ്വാദകരുടെ ആവശ്യം പരിഗണിച്ചാണ് വീണ്ടും പുതുമകളോടെ രംഗത്തെത്തിക്കുന്നത്. ഇതിനുള്ള ആദ്യ പരിശീലന ക്യാമ്പ് തൃക്കരിപ്പൂരിൽ നടന്നു.
ദീപൻ ശിവരാമൻതന്നെയാണ് സംവിധാനം. 2015-ലാണ് ഖസാക്കിന്റെ ഇതിഹാസം നാടകമായി ആസ്വാദകർക്ക് മുന്നിലെത്തിയത്. എടാട്ടുമ്മൽ ഗ്രാമത്തിലെ ആലുംവളപ്പിലാണ് ആദ്യ അരങ്ങേറ്റം നടന്നത്. പിന്നീട് രണ്ടാം വട്ടവും ഇവിടെ നാടകം അവതരിപ്പിച്ചു.
നാടകത്തിൽ നേരത്തേ 25 കഥാപാത്രങ്ങളാണുണ്ടായിരുന്നത്. ഇപ്പോൾ അത് 29 ആയി വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ അഭിനയിച്ചവർതന്നെയാണ് വീണ്ടും അഭിനയിക്കുന്നത്. ജനുവരി ഒന്നുമുതൽ എട്ടുവരെയാണ് ആദ്യഘട്ട റിഹേഴ്സൽ നടന്നത്. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഘട്ട റിഹേഴ്സൽ നടക്കും. ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽനിന്നും (ഫയൽ ചിത്രം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..