ബേവിഞ്ച ദേശാഭിമാനി ക്ലബ് നടത്തിയ ജില്ലാതല സീനിയർ കബഡി ചാമ്പ്യൻഷിപ്പിൽ വിജയികളായ എൻ.വൈ.സി. ബാഡൂരിന് സി.പി.എം. ചെങ്കള ലോക്കൽ സെക്രട്ടറി എ.ആർ. ധന്യവാദ് ട്രോഫി നൽകുന്നു
ചെർക്കള : ബേവിഞ്ച ദേശാഭിമാനി ആർട്‌സ് അൻഡ് സ്പോർട്‌സ് ക്ലബ് നടത്തിയ ജില്ലാതല സീനിയർ കബഡി ടൂർണമെന്റിൽ എൻ.വൈ.സി. ബാഡൂർ ജേതാക്കളായി. രണ്ടാം സ്ഥാനം അർജുന അച്ചേരിയും മൂന്നാം സ്ഥാനം പള്ളം വിക്ടറിയും നേടി. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും സി.പി.എം. ചെങ്കള ലോക്കൽ സെക്രട്ടറി എ.ആർ. ധന്യവാദ് വിതരണം ചെയ്തു. പ്രസിഡന്റ് കെ.വി. അൻസിൽ അധ്യക്ഷനായി.
സി.പി.എം. കാസർകോട് ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ കബഡിതാരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായി. പഞ്ചായത്തംഗം പി. ശിവപ്രസാദ് വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു. എ. നാരായണൻ, കെ. ഹരീഷൻ, കെ. വരദരാജ്, ബി.വി. അനീഷ്, എസ്. സതീഷൻ, ബി. വിജയകുമാർ, യു. രാജേഷ്, മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..