• കീക്കാനം കാഴ്ച കമ്മിറ്റി പൊതുയോഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
പാലക്കുന്ന് : ഭഗവതിക്ഷേത്രം ഭരണി ഉത്സവത്തിന് കീക്കാനത്തുനിന്ന് ഇത്തവണ തിരുമുൽക്കാഴ്ച പുറപ്പെടും. 37 വർഷത്തിനുശേഷമുള്ള കാഴ്ചസമർപ്പണം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് കാഴ്ചസമിതി. പ്രാർഥനാമണ്ഡപമാണ് തിരുമുൽക്കാഴ്ചയായി സമർപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കീക്കാനം അരയാലിങ്കാൽ വിഷ്ണു ക്ഷേത്ര സന്നിധിയിൽ ചേർന്ന പൊതുയോഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. നാരായണൻ നായർ അധ്യക്ഷനായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ബ്രോഷർ പ്രകാശനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരന് ഏറ്റുവാങ്ങി.
അച്യുതൻ ആടിയത്ത്, കെ. കമലാക്ഷൻ, കുന്നൂച്ചി കുഞ്ഞിരാമൻ, നാരായണൻ കുന്നൂച്ചി, ഗീത, എ. ബാലകൃഷ്ണൻ നായർ, രാജൻ പള്ളയിൽ, ജയരാജ് കുന്നൂച്ചി എന്നിവർ സംസാരിച്ചു.
ആയിരത്തിരി ഉത്സവനാളിൽ കീക്കാനം വിഷ്ണു ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന തിരുമുൽക്കാഴ്ച കുന്നൂച്ചി-അമ്പങ്ങാട്-തച്ചങ്ങാട്-ബേക്കൽ-തൃക്കണ്ണാട് വഴി എട്ടരക്കിലോമീറ്ററോളം യാത്ര ചെയ്താണ് പാലക്കുന്നിലെത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..