'വയറെരിയന്നവരുടെ മിഴിനിറയാതിരിക്കാൻ' ഡി.വൈ.എഫ്.ഐ.യുടെ പൊതിച്ചോർ കാമ്പയിൻ അഞ്ചാം വാർഷികം നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം : 'വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ' ഹൃദയപൂർവം പൊതിച്ചോറ് വിതരണം നീലേശ്വരം താലൂക്ക് ആസ്പത്രിയിൽ അഞ്ചുവർഷം പൂർത്തിയായി.
2018-ലാണ് ഡി.വൈ.എഫ്.ഐ. പൊതിച്ചോറ് വിതരണം തുടങ്ങിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു തുടക്കം കുറിച്ചത്. ആറാം വർഷത്തിലേക്ക് പാദമൂന്നുമ്പോൾ ഡി.വൈ.എഫ്.ഐ. നീലേശ്വരം ബ്ലോക്ക് കമ്മിറ്റിക്ക് യൂണിറ്റ് കമ്മിറ്റികളെ ഒരുകുടക്കീഴിൽ അണിനിരത്തി ഒന്നേക്കാൽ ലക്ഷം പേരുടെ കൈകളിൽ പൊതിച്ചോറെത്തിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർഷിക പരിപാടി ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ കമ്മിറ്റി അംഗം കെ. സനു മോഹൻ, അമൃത സുരേഷ്, പി. അഖിലേഷ്, പി. സിനീഷ്‌കുമാർ, വി. മുകേഷ്, പി. സുജിത്ത് കുമാർ, നിഖിൽ കൃഷ്ണൻ, എം.വി. രതീഷ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..