• കാവേരിക്കുളം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചക്കിട്ടടുക്കത്ത് നടത്തിയ ജനകീയ പ്രതിരോധസദസ്സ് പഞ്ചായത്തംഗം ജിനി ബിനോയി ഉദ്ഘാടനം ചെയ്യുന്നു
രാജപുരം : കോടോം-ബേളൂർ പഞ്ചായത്തിലെ കാവേരിക്കുളത്ത് കരിങ്കൽ ഖനനനീക്കം. കാവേരിക്കുളം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചക്കിട്ടടുക്കത്ത് ജനകീയ പ്രതിരോധസദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം ജിനി ബിനോയി ഉദ്ഘാടനം ചെയ്തു. ടി.കെ. സത്യൻ അധ്യക്ഷനായി.
പ്രൊഫ. ഗോപാലൻ, വി.സി. ബാലകൃഷ്ണൻ, കൂക്കൾ ബാലകൃഷ്ണൻ, രതീഷ് കാട്ടുമാടം, മനുലാൽ മേലത്ത്, ബി.കെ. സുരേഷ് കുമാർ, കെ. ബാലകൃഷ്ണൻ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ക്വാറി തുടങ്ങുന്നതിനുള്ള അപേക്ഷയുടെ ഭാഗമായി പ്ലാൻ തയ്യാറാക്കാൻ കഴിഞ്ഞ മാസം റവന്യൂസംഘം സ്ഥലം സന്ദർശിച്ചിരുന്നു.
ഇതോടെയാണ് കരിങ്കൽക്വാറി തുടങ്ങാനുള്ള നീക്കം ഉടമകൾ വീണ്ടും ശക്തമാക്കുന്നത് നാട്ടുകാർ തിരിച്ചറിഞ്ഞത്. ഇതോടെയാണ് കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ക്വാറി തുടങ്ങിയാൽ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നതിനൊപ്പം പ്രകൃതി രമണീയവും ഐതിഹ്യപ്പെരുമകൊണ്ട് സമ്പന്നവുമായ കാവേരിക്കുളം ഇല്ലാതാകുമെന്ന് നാട്ടുകാർ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..