നാലുപേർ മരിച്ച കുപ്പം ബസപകടം: ഡ്രൈവർക്ക് അഞ്ചുവർഷം തടവ്


1 min read
Read later
Print
Share

തലശ്ശേരി : ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപത്തെ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് ഇടിച്ചുകയറി നാലുപേർ മരിച്ച സംഭവത്തിൽ പ്രതിയായ ബസ് ഡ്രൈവർക്ക് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു.

സ്വകാര്യ ബസ് ഡ്രൈവർ തൃക്കരിപ്പൂർ ഉദിനൂരിലെ പറമ്പത്ത് വീട്ടിൽ പി.രാഹുലിനെയാണ് (38) ശിക്ഷിച്ചത്.

നാലുപേരുടെ മരണത്തിനിടയാക്കിയതിനും യാത്രക്കാർക്ക് ഗുരുതരമായി പരിക്കിന് കാരണമായതിനും രണ്ടുവർഷം വീതവും അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനും വാഹനം ഓടിച്ച് യാത്രക്കാർക്ക് നിസാര പരിക്കേൽപ്പിച്ചതിനും ആറുമാസം വീതവുമാണ്‌ ശിക്ഷ വിധിച്ചത്‌. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

രണ്ടുവർഷം തടവനുഭവിക്കേണ്ടി വരും. പ്രതിക്ക് കോടതി താത്‌കാലിക ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷനുവേണ്ടി സി.കെ.രാമചന്ദ്രൻ, പി.ഇ.ജയറാംദാസ് എന്നിവർ ഹാജരായി. മരണംവരെ സംഭവിക്കാമെന്ന് അറിഞ്ഞുകൊണ്ട് അശ്രദ്ധയോടെ വാഹനമോടിച്ച് മനുഷ്യജീവന് അപകടം വരുത്തിയെന്നതാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം.

വാഹനത്തിന് യന്ത്രത്തകരാറോ സാങ്കേതിക തകരാറോ ഇല്ലെന്ന് അപകടശേഷം നടത്തിയ പരിശോധയിൽ കണ്ടെത്തിയിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..