കെ.എസ്.ആർ.ടി.സി.യുടെ വയനാട്‌ യാത്ര നാളെ


1 min read
Read later
Print
Share

കാസർകോട് : കെ.എസ്.ആർ.ടി.സി.യുടെ വയനാട്ടിലേക്കുള്ള ഉല്ലാസയാത്ര വെള്ളിയാഴ്ച. 26-ന് കാസർകോട്ട് തിരിച്ചെത്തും വിധമാണ് യാത്രയുടെ ക്രമീകരണം. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ സാധിക്കുന്നതാണ് യാത്ര.

ഒരുദിവസം വയനാട്ടിൽ താമസിച്ച് കാലാവസ്ഥയും ഭക്ഷണരീതിയും അറിയാനും യാത്ര ഉപകരിക്കും. ബാണാസുര ഡാം, പൂക്കോട് തടാകം, താമരശ്ശേരി ചുരം വ്യൂ, പഴശ്ശി സ്മാരകം, എടയ്ക്കൽ ഗുഹ, കർളാട് തടാകം, കുറുവ ദ്വീപ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. വന്യമൃഗങ്ങളെ നേരിൽ കാണാൻ ബത്തേരിയിലെ ജംഗിൾ സഫാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9495694525, 9446862282.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..