• ബേക്കൽ തൃക്കണ്ണാട് ചിറമ്മലിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തകർന്ന ടാങ്കർലോറി
ഉദുമ : നിർത്തിയിട്ട ലോറിക്ക് പിന്നിൽ പാചകവാതക ടാങ്കർ ഇടിച്ചുകയറി. ടാങ്കർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു.
ടാങ്കർലോറിയുടെ ഡ്രൈവർ തമിഴ്നാട് തെങ്കാശി സ്വദേശി തങ്കരാജിനെയാണ് കാബിൻ വെട്ടിപ്പൊളിച്ച് രക്ഷിച്ചത്. ബേക്കൽ തൃക്കണ്ണാട് ചിറമ്മൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം .
മംഗളൂരുവിൽനിന്ന് പാചക വാതകവുമായി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർലോറി ചിറമ്മലിലെ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.പാചകവാതകം നിറച്ചടാങ്കിന് ക്ഷതമേൽക്കാത്തത് വൻ അപകടം ഒഴിവാക്കി.
ഇതിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ തങ്കരാജിനെ കാഞ്ഞങ്ങാട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയിലെ അംഗങ്ങൾ കാബിൻ വെട്ടിപ്പൊളിച്ചാണ് രക്ഷിച്ചത്. പരിക്കേറ്റ ഡ്രൈവർ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. അഗ്നിരക്ഷാസേനയിലെ ഒ.ജി.പ്രഭാകരൻ, ജീവൻ, ഷിജു, സുധീഷ്, അനീഷ്, അജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..