Caption
വലിയപറമ്പ് : വലിയപറമ്പിന്റെ തീരശോഷണം തടയാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ അരലക്ഷം കാറ്റാടിത്തൈകൾ നടും. തൈകൾ ഉത്പാദിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ നിർവഹിച്ചു.
കടൽത്തീരത്തിനൊരു ഹരിതകവചം, കാർബൺനെറ്റ് സീറോ പദ്ധതിയുടെയും ഭാഗമായി പഞ്ചായത്തിൽ കഴിഞ്ഞവർഷം 25,000 കാറ്റാടിത്തൈകൾ വെച്ചുപിടിപ്പിച്ച് മാതൃകയായിരുന്നു. 24 കിലോമീറ്റർ നീണ്ടുകിടക്കുന്ന കടലോരത്തെ വാർഡുകളിലാണ് കാറ്റാടിത്തൈകൾ നടുക.
ഇടയിലക്കാട് നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കെ. മനോഹരൻ അധ്യക്ഷനായി. ജോയിന്റ് ബി.ഡി.ഒ. സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു. ഉപാധ്യക്ഷൻ വി.കെ. കരുണാകരൻ, വിനോദ് കുമാർ, എ.ഇ. ഹിസാന എന്നിവർ സംസാരിച്ചു. അരലക്ഷം കാറ്റാടിത്തൈകൾ ഉത്പാദിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ നിർവഹിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..