സി.ഐ.ടി.യു., കർഷകസംഘം, കെ.എസ്.കെ.ടി.യു. സംഘടനകൾനടത്തിയ കാൽനടജാഥ കാഞ്ഞങ്ങാട്ട് സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട് : കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ-തൊഴിലാളി ദ്രോഹനയങ്ങൾ തിരുത്തുക, തൊഴിൽസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു., കർഷകസംഘം, കെ.എസ്.കെ.ടി.യു. എന്നീ സംഘടനകൾ ചേർന്ന് ഏപ്രിൽ അഞ്ചിന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം വിവിധ കേന്ദ്രങ്ങളിൽ കാൽനടജാഥ നടത്തി.
കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി നടത്തിയ ജാഥ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സുകുമാരൻ അധ്യക്ഷനായി. ജാഥാലീഡർ മൂലക്കണ്ടം പ്രഭാകരൻ, വി.വി.പ്രസന്നകുമാരി, എം.മാധവൻ, എം.രാഘവൻ, കെ.വി.ബാലകൃഷ്ണൻ, എൻ.ഗോപി എന്നിവർ സംസാരിച്ചു.
അജാനൂർ : പഞ്ചായത്തുതല ജാഥ കർഷകസംഘം ജില്ലാ പ്രസിഡന്റും മുൻ എം.എൽ.എ.യുമായ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രൻ അധ്യക്ഷനായി. ജാഥാലീഡർ കമലാക്ഷൻ കൊളവയൽ, കാറ്റാടി കുമാരൻ, കെ.വിശ്വനാഥൻ, പി.ദാമോദരൻ, എം.വി.രാഘവൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, പി.കൃഷ്ണൻ, പി.കാര്യമ്പു, കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..