മാലിന്യസംസ്കരണരംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് കാസർകോട് നഗരസഭാപരിധിയിലെ കടകളിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് പരിശോധന
കാസർകോട് : മാലിന്യസംസ്കരണരംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന തുടങ്ങി. കാസർകോട് നഗരസഭയിലെ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിൽനിന്ന് 35 കിലോ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കൂടാതെ, റോഡരികിൽ പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ വിൽപ്പന നടത്തുവർക്ക് മുന്നറിയിപ്പ് നൽകി.
പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയൊടുക്കാൻ നോട്ടീസ് നൽകി. പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നഗരസഭയ്ക്ക് കൈമാറി. പരിശോധന തുടർദിവസങ്ങളിലും നടത്തും. ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗം, ആഭ്യന്തര വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരും ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..