കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിലേക്ക് അങ്കണവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട് : അങ്കണവാടികൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് അങ്കണവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
പെൻഷൻ അനുവദിക്കുക, മിനിമം കൂലി 26,000 രൂപയാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി.പി.വനജ അധ്യക്ഷയായി.
കെ.വി.രാഘവൻ, കെ.വസന്തകുമാരി, പി.രാധാമണി, എം.സാവിത്രി, പി.പദ്‌മിനി, കെ.വി.രാഗിണി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..