ബാങ്ക് പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ജില്ലാസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട് : സേവനം പൂർത്തിയാക്കാതെ ബാങ്കുകളിൽനിന്ന് രാജിവെച്ചവർക്കും പെൻഷന് അപേക്ഷിക്കാൻ അവസരം നൽകണമെന്ന് ബാങ്ക് പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
പെൻഷൻ ആനുകൂല്യം കാലാനുസൃതമായി പുതുക്കുക, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുക, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.പി.ജെ.നായർ അധ്യക്ഷനായി.
പി.വി.പവിത്രൻ, വി.രവീന്ദ്രൻ, പി.കെ.വിജയൻ, ഇ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി.ജെ.നായർ (പ്രസി.), കെ.ബാലകൃഷ്ണൻ നായർ, കൃഷ്ണൻ പത്താനത്ത്, കെ.രവീന്ദ്രൻ, കെ.വിജയൻ (വൈസ് പ്രസി.), എൻ.കെ.പ്രേമചന്ദ്രൻ (സെക്ര.), ടി.കെ.വിജയൻ, രമേശൻ നമ്പ്യാർ, പി.വേണു, ജോർജ് തോമസ്, ഒ.ചന്തുക്കുട്ടി (ഓർഗനൈസിങ് സെക്ര.), വി.രവീന്ദ്രൻ, പി.എൻ.മോഹനൻ, എൻ.കുഞ്ഞമ്പു (അസി. സെക്ര.), പി.പി.ജഗദീശൻ (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..