Caption
കാഞ്ഞങ്ങാട് : ദേശീയ മിനിമം കൂലി നിശ്ചയിക്കണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങളുന്നയിച്ച് ബീഡി ലേബർ യൂണിയൻ ഹൊസ്ദുർഗ് മേഖലാ കമ്മിറ്റി കാഞ്ഞങ്ങാട് തപാൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ശാന്തകുമാരി അധ്യക്ഷയായി. ടി.കുട്ട്യൻ, പി.കാര്യമ്പു, വി.ബാലകൃഷ്ണൻ, എം.പൊക്ലൻ, ടി.ബാബു, പി.പി.തങ്കമണി, ഡി.അമ്പാടി എന്നിവർ സംസാരിച്ചു.
നീലേശ്വരം : ബീഡി, സിഗാർ നിയമം പുനഃസ്ഥാപിക്കുക, ദേശീയ മിനിമം കൂലി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബീഡി തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ നീലേശ്വരം എരിയാ കമ്മിറ്റി നീലേശ്വരം തപാൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി പി.കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.രാധ അധ്യക്ഷയായി.
സി.ഐ.ടി.യു. എരിയാ സെക്രട്ടറി കെ.ഉണ്ണി നായർ, പി.പദ്മിനി, കെ.കുഞ്ഞിക്കണ്ണൻ, കെ.കുഞ്ഞമ്പാടി, വി.കെ.ദാമോദരൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..