രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് അലയൻസ് ക്ലബ്ബിന്റെ നിവേദനം ഭാരവാഹികൾ കൈമാറുന്നു
കാസർകോട് : ജില്ലയിലേക്ക് വൈകീട്ട് ആറുകഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തുനിന്ന് തീവണ്ടിയില്ലാത്ത കാര്യമുന്നയിച്ച് അലയൻസ് ക്ലബ് എം.പി.ക്ക് നിവേദനം നൽകി. ഒരുപാട് കച്ചവടക്കാരും വിദ്യാർഥികളും കണ്ണൂർ വിമനാത്താവളത്തിൽ വിമാനമിറങ്ങുന്നവരുൾപ്പെടെ നിരവധി ആളുകളാണ് ഇത് കാരണം ദുരിതമനുഭവിക്കുന്നത്. ഈ സമയം കണ്ണൂരിലേക്ക് എത്തുന്ന വണ്ടികൾ മംഗളൂരുവിലേക്ക് സർവീസ് നീട്ടിയാൽ ഇതിനു പരിഹാരമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നിവേദനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് അലയൻസ് ക്ലബ് പ്രസിഡന്റ് അച്ചു നായന്മാർമൂല കൈമാറി. പി.കെ.ഫൈസൽ, കരുൺ താപ്പ, മനാഫ് നുള്ളിപ്പാടി, എസ്.റഫീഖ്, സമീർ ആമസോണിക്സ്, രമേഷ് കൽപക, നൗഷാദ് ബാവിക്കര, കെ.ജി.അൻവർ, സിറാജ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..