വെള്ളരിക്കുണ്ട് ടൗണിനടുത്ത് തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തം
വെള്ളരിക്കുണ്ട് : ടൗണിനടുത്ത് തർക്കഭൂമിയിൽ തിങ്കളാഴ്ചയും തീപ്പിടിത്തമുണ്ടായി. ഒന്നരയേക്കറിലെ ഓടക്കാട് കത്തിനശിച്ചു. പെരിങ്ങോത്തുനിന്ന് അഗ്നിരക്ഷാസേനയത്തി തീയണച്ചു.ഞായറാഴ്ച ഏഴേക്കറിലധികം സ്ഥലത്താണ് തീപടർന്നത്.ഏറെ ശ്രമപ്പെട്ടാണ് തീ കെടുത്തിയത്. ഇതിനടുത്തായാണ് തിങ്കളാഴ്ചത്തെ സംഭവം. അഞ്ചുമണിയോടെയാണ് തീ കണ്ടത്. സന്ധ്യയോടെ തീ കെടുത്തി. തീപ്പിടിത്തം ആവർത്തിക്കുന്നതിനാൽ ദൂരൂഹതയും കൂടുകയാണ്. താലൂക്ക് ഓഫീസിന്റെയും പോലീസ് സ്റ്റേഷന്റെയും വിളിപ്പാടകലെയാണ് 40 ഏക്കർ തർക്കസ്ഥലം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..