അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി. വിദ്യാർഥികൾ അമ്പലത്തറ സ്നേഹവീട്ടിലെത്തിയപ്പോൾ
രാജപുരം : എസ്.എസ്.എൽ.സി. പരീക്ഷയുടെ ടെൻഷൻ തീർന്നു. സന്തോഷവും സങ്കടങ്ങളും പങ്കിട്ട ക്ലാസ് മുറികളിലെ സൗഹൃദങ്ങളോട് വിടപറയുന്ന നിമിഷം എന്നും ഓർമയിൽ സൂക്ഷിക്കാൻ അവരെത്തിയത് അമ്പലത്തറ സ്നേഹവീട്ടിൽ. അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി. വിദ്യാർഥികളാണ് എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കൊപ്പം സ്നേഹവീട്ടിൽ തങ്ങളുടെ യാത്രയയപ്പ് യോഗം നടത്തിയത്.
കരളലിയിപ്പിക്കും ദുരിതവുമായി കഴിയുന്ന കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച് കളിയും പാട്ടും ചിരിയുമായി വിദ്യാർഥികൾ വേർപിരിയൽദിനം ആഘോഷമാക്കി.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക എൻ.കെ. നിർമല, പി.ടി.എ. പ്രസിഡന്റ് പി. ഗോപി, പി. അശോകൻ, എം.എൻ. മിനി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..