രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ. ജില്ലാ കമ്മിറ്റി നടത്തിയ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസ് മാർച്ച് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട് : രാഹുൽ ഗാന്ധിക്കെതിരേ നടക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരേ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മനാഭൻ പാലേരി, വി.കൃഷ്ണൻ, സി.രത്നാകരൻ, പി.ദാമോദരൻ നമ്പ്യാർ, ടി.കെ.എവുജിൻ, കെ.വി.കൃഷ്ണൻ, പി.പി.കുഞ്ഞമ്പു, കെ.വി.രാഘവൻ, കെ.പി.മുരളീധരൻ, സി.പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..