‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായുള്ള പുരസ്കാരം കാസർകോട് നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനിൽനിന്ന് സ്വീകരിക്കുന്നു
കാസർകോട് : വ്യവസായ വാണിജ്യവകുപ്പിന്റെ എന്റെ സംരംഭം, നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരം കാസർകോട് നഗരസഭയ്ക്ക് ലഭിച്ചു. വ്യാപാരമേഖലയിൽ 182, സേവനമേഖലയിൽ 50, നിർമാണമേഖലയിൽ 12 എന്നിങ്ങനെ 244 സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്.
പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനിൽനിന്ന് കാസർകോട് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..