പെരിയ ബസാറിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ ഉദ്ഘാടനംചെയ്യുന്നു
പെരിയ : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പെരിയ ബസാറിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. പെരിയ ബസാറിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി., ക്ഷീര സഹകരണ സംഘം, ഗ്രാമീൺ ബാങ്ക്, റേഷൻകട, ദിനേശ് മെഡിസിറ്റി എന്നിവടങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ മറുഭാഗത്തുള്ളവർ പെരിയാട്ടടുക്കംവരെയോ പെരിയ ബസ് സ്റ്റോപ്പ് വരെയോ ചുറ്റിക്കറങ്ങി യാത്രചെയ്ത് വരേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഒരുവശത്തുനിന്ന് മറുവശത്തേക്ക് ആൾക്കാർക്ക് നടന്നുപോകാനും സൗകര്യമില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഇവിടെ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി ഹൈവേ അധികൃതർക്ക് പരാതി നൽകിയിരുന്നു. നാട്ടുകാരുടെ ആവശ്യം നിരാകരിച്ച സാഹചര്യത്തിലാണ് സംയുക്ത സമരസമിതി രൂപവത്കരിച്ച് അനിശ്ചിതകാല സത്യാഗ്രഹത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്.
പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ സമരം ഉദ്ഘാടനംചെയ്തു. ടി.വി. അശോകൻ അധ്യക്ഷനായി. ടി.രാമകൃഷ്ണൻ നായർ, ലത രാഘവൻ, പ്രമോദ് പെരിയ, എ.എം. മുരളീധരൻ, എൻ. ബാലകൃഷ്ണൻ, പി. കൃഷ്ണൻ, അബ്ദുള്ള ഷാഫി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..