• രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രീ സ്കൂൾ വർണകൂടാരം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനംചെയ്യുന്നു
പെരിയ : രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രീ സ്കൂൾ വർണകൂടാരം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനംചെയ്തു. അസംബ്ലി ഹാൾ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ഡി.പി.സി. എസ്.എസ്.കെ. ഡി. നാരായണ, വി. മിത്ര എന്നിവർ പദ്ധതി വിശദീകരിച്ചു. മികവ് നേടിയ കുട്ടികളെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ എന്നിവർ അനുമോദിച്ചു. രാവണേശ്വരം വെൽഫെയർ അസോസിയേഷൻ യു.എ.ഇ. പ്രീ സ്കൂളിന് നൽകുന്ന ലാപ് ടോപ്, പ്രോജക്ടർ എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഏറ്റുവാങ്ങി.
പ്രീ സ്കൂൾ ഒരുക്കിയ പ്രമോദ് രാവണേശ്വരത്തിനുള്ള ഉപഹാരം എം.ജി. പുഷ്പ കൈമാറി. കെ. ശങ്കരൻ, കെ.പി. രഞ്ജിത്ത്, കെ.വി. ബാലകൃഷ്ണൻ, പി. മിനി, എം. ബാലകൃഷ്ണൻ, കെ.പി. സുരേഷ്, കെ. ജയചന്ദ്രൻ, സി.കെ. സുനിതാദേവി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..