• പെരിയ ബസാറിലെ സത്യാഗ്രഹസമരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
പെരിയ : ദേശീയപാതയിൽ പെരിയ ബസാറിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുയർത്തി നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകളെത്തി. ചൊവ്വാഴ്ച നടന്ന സത്യാഗ്രഹസമരം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. റോഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ഡി.പി.ആർ. ഏതുരീതിയിലാണ് തയ്യാറാക്കിയതെന്ന് അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കുമുണ്ടെന്നും എന്നാൽ, റിപ്പോർട്ട് ജനപ്രതിനിധികൾക്ക് പോലും നൽകിയില്ലായെന്ന് അദ്ദേഹം പറഞ്ഞു.
ടി.വി.അശോകൻ അധ്യക്ഷനായി. ടി.രാമകൃഷ്ണൻ നായർ, എൻ.ബാലകൃഷ്ണൻ, പ്രമോദ് പെരിയ, ടി.രാമകൃഷ്ണൻ, പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവർത്തകർ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അബ്ദുള്ള ഷാഫി അധ്യക്ഷനായി.
കെ.കുഞ്ഞിരാമൻ, ആകാശ്, ഇ.നാരായണൻ, കെ.രമേശൻ, ശിവൻ, അബ്ദുൾ സത്താർ, സുരേഷ്, സതി എന്നിവർ സംസാരിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ പെരിയ വില്ലേജ് കമ്മിറ്റി സമരപ്പന്തലിൽ തണ്ണീർപ്പന്തലോരുക്കി. പി.ബിന്ദു, ടി.ശോഭന, എം.വി.സുമ, കെ.വി.ലക്ഷ്മി എന്നിവർ സംസാരിച്ചു. സമരം വരുംദിവസങ്ങളിൽ ശക്തമാക്കുമെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..