• വയലും വീടും കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ ഹരിത പുരസ്കാരം കെ.ടി. സന്തോഷ് പനയാലിന് ജൈവ വൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സമ്മാനിക്കുന്നു
പെരിയ : വയലും വീടും കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ ഹരിതപുരസ്കാരം കെ.ടി. സന്തോഷ് പനയാലിന് സമ്മാനിച്ചു. ആലക്കോട്ട് നടന്ന ചടങ്ങിലാണ് ജൈവ വൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ പതിനായിരം രൂപയും ഫലകവും അടങ്ങിയ പുരസ്കാരം സമ്മാനിച്ചത്.
പ്രസിഡന്റ് ഇ. ജനാർദനൻ പാണൂർ അധ്യക്ഷനായി. ഡോ. സന്തോഷ് കുമാർ കൂക്കൾ, ഡിവൈ.എസ്.പി. മാരായ പി. ബാലകൃഷ്ണൻ നായർ, ബാബു പെരിങ്ങേത്ത്, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി. ധനേഷ് കുമാർ, കൃഷി ഓഫീസർ സി. പ്രമോദ് കുമാർ, രവീന്ദ്രൻ കൊടക്കാട്, കണ്ണാലയം നാരായണൻ, റഹ്‌മാൻ പാണത്തൂർ, എ. ബാലകൃഷ്ണൻ ആലക്കോട്, ശ്രീധരൻ എന്നിവർ സംസാരിച്ചു. ആദരം, അനുമോദനം, നടീൽ വസ്തുക്കളുടെ കൈമാറ്റം കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..