• ഗീതാജ്ഞാനയജ്ഞം കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. രാജേന്ദ്രൻ പിലാങ്കട്ട ഉദ്ഘാടനംചെയ്യുന്നു
പെരിയ : കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാന കമ്മിറ്റി കാസർകോട് ചിന്മയമിഷന്റെ സഹകരണത്തോടെ കായക്കുളം ശ്രീവിഷ്ണു ബ്രദേർസ് ക്ലബ് ഹാളിൽ ഗീതാ ജ്ഞാനയജ്ഞം തുടങ്ങി.
കേന്ദ്രസർവകലാശാലാ വൈസ്‌ചാൻസലർ ഇൻ ചാർജ് ഡോ. രാജേന്ദ്രൻ പിലാങ്കട്ട ഉദ്‌ഘാടനംചെയ്തു.
ദേവസ്ഥാന കമ്മിറ്റി പ്രസിഡന്റ് കെ.ഭാസ്കരൻ അധ്യക്ഷനായിരുന്നു. ചിന്മയമിഷൻ കേരളഘടകം അധിപൻ സ്വാമി വിവിക്താനന്ദ സരസ്വതി ഭഗവത് ഗീത പതിനഞ്ചാം അധ്യായത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
ടി. എം.പ്രഭാകരൻ, സുമ കുഞ്ഞികൃഷ്ണൻ, കെ.മാധവൻ, മനോജ് മഠത്തിൽ, ജാനകി ശിശുപാലൻ, കെ.വേണുഗോപാലൻ, പി.വി.അമ്പു, കെ.വി.മധുസൂദനൻ എന്നിവർ സംസാരിച്ചു. യജ്ഞം ഏപ്രിൽ 10-ന് സമാപിക്കും. എല്ലാ ദിവസവും വൈകീട്ട് ഏഴ് മുതൽ 8.30വരെ പ്രഭാഷണമുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..