പെരിയ : കോൺഗ്രസിൽനിന്ന് നേതാക്കൾ ബി.ജെ.പി.യിലേക്ക് ചേക്കേറുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ഉൾപ്പെടെയുള്ളവർ ബി.ജെ.പി.യിലേക്ക് പോയി. ഒൻപത് മുൻ മുഖ്യമന്ത്രിമാരായ കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യുടെ ഭാഗമായി. കോൺഗ്രസിന് ദേശീയാടിസ്ഥാനത്തിൽ മുന്നണി രൂപവത്കരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കണ്ട് ബി.ജെ.പി. വിരുദ്ധ വോട്ടുകൾ ഏകോപിച്ച് പറ്റാവുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. കോൺഗ്രസ് ഈ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുല്ലൂരിൽ സി.പി.എം. ലോക്കൽ കമ്മിറ്റിക്കും എ.കെ.ജി. ക്ലബിനുമായി നിർമിച്ച എ.കെ.ജി. മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിൽ ആദ്യകാല നേതാക്കളുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ എ.കൃഷ്ണൻ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, പി. കരുണാകരൻ, പി. അപ്പുക്കുട്ടൻ, വി.വി. രമേശൻ, കെ. രാജ്മോഹൻ, എം. പൊക്ലൻ, ടി.വി. കരിയൻ, വി. നാരായണൻ, ഷാജി എടമുണ്ട, വി. ഗിരീഷ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..