പെരിയ മഹാത്മാ ബഡ്സ് സ്കൂളിലേക്ക് പന്നിക്കുന്ന് അനശ്വര കലാകായികസമിതി സ്വരൂപിച്ച വിഭവങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഏറ്റുവാങ്ങുന്നു
പെരിയ : മഹാത്മാ ബഡ്സ് സ്കൂളിലെ പഠിതാക്കൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ പഠനം മുടങ്ങാതിരിക്കാൻ കൈകോർത്ത് നാട്ടുകാർ. രണ്ട് മാസങ്ങളിൽ ഉച്ചഭക്ഷണമൊരുക്കാൻ സർക്കാർ ഗ്രാന്റ് ലഭിക്കാൻ വഴിയില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സഹായവുമായി രംഗത്തിറങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ മുൻകൈയെടുത്ത് രക്ഷിതാക്കളുടെയും സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് സഹായം തേടി. മികച്ച പ്രതികരണമാണ് നാട്ടുകാർ നൽകിയത്. പെരിയയിലെ പെരിയാസ് ക്ലബ് ആദ്യ സഹായം കൈമാറി.
കലവറനിറയ്ക്കൽ ഒരുക്കി നാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് അരിയും പച്ചക്കറിയും സ്കൂളിലേക്ക് എത്തിച്ചു.
പന്നിക്കുന്ന് അനശ്വര കലാകായികസമിതിയുടെ പ്രവർത്തകർ തിങ്കളാഴ്ച അരിയും പച്ചക്കറി വിഭവങ്ങളും എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദന് ക്ലബ് പ്രസിഡന്റ് സുരേഷ് പന്നിക്കുന്ന് വിഭവങ്ങൾ കൈമാറി. പ്രിൻസിപ്പൽ ദീപ പെരൂർ, കുഞ്ഞമ്പു പന്നിക്കുന്ന്, ഹരി പന്നിക്കുന്ന് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..