പെരിയ : പുല്ലൂർ-പെരിയ പഞ്ചായത്തിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ഗ്രാഫ്റ്റ് പ്ലാവിൻതൈകളുടേയും നേന്ത്രവാഴക്കന്നുകളുടേയും വിതരണം തുടങ്ങി. വ്യാഴം വരെ ലഭിക്കും. ഒരു വാർഡിലെ 100 ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്യുന്നത്.
160 രൂപ വിലയുള്ള ഒരു വിയറ്റ്നാം സൂപ്പർ പ്ലാവിൻ തൈ, അഞ്ച് നേന്ത്രവാഴക്കന്നുകൾ എന്നിവ 75% സബ്സിഡി നിരക്കിലാണ് വിതരണം നടത്തുന്നത്.
ഗുണഭോക്താക്കൾ രാവിലെ 10.30-നും ഉച്ചയ്ക്ക് മൂന്നിനും ഇടയിൽ അപേക്ഷാഫോറം, 2022-23 വർഷത്തെ ഭൂനികുതി രശീതി പകർപ്പ് എന്നിവയും ഗുണഭോക്തൃവിഹിതമായ 60 രൂപയും സഹിതമെത്തി കൃഷിഭവനിൽ നിന്ന് വാങ്ങണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..