കരുവാടകം ദുർഗാ പരമേശ്വരിക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം


1 min read
Read later
Print
Share

രാജപുരം : കേരള ക്ഷേത്രസംരക്ഷണസമിതിയുടെ കീഴിലുള്ള കരുവാടകം ദുർഗാ പരമേശ്വരിക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം 20, 21 തീയതികളിൽ നടക്കും. ക്ഷേത്ര ശ്രീകോവിൽ പുനർനിർമാണത്തിന്റെ ഭാഗമായുള്ള ദേവിയുടെ ബാലാലയ പ്രതിഷ്ഠ 23-ന് രാവിലെയും നടക്കും. ഇരവിൽ കേശവ തന്ത്രി ക്ഷേത്രചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 20-ന് രാവിലെ ഒൻപതിന് കലവറനിറയ്ക്കൽ, 10-ന് ആചാര്യവരവേൽപ്പ്. 11-ന് വിഷുസംക്രമ നിധിസമർപ്പണം. സ്വാമി ഉദിത് ചൈതന്യ ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് ദേവനർത്തകൻ ശ്രീനിവാസ ഹെബാറിനെ ആദരിക്കൽ, യോഗ് ചാപ് എന്നിവ നടക്കും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. രാത്രി 9.30-ന് കൈകൊട്ടിക്കളി.

21-ന് രാവിലെ 10-ന് തായമ്പക, 11-ന് എഴുന്നള്ളത്ത്, 12-ന് നൃത്തോത്സവം. ഉച്ചയ്ക്ക് 1.30-ന് അന്നദാനം എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ ഉപാധ്യക്ഷൻ ഇ.മധുസൂദനൻ, ക്ഷേത്രഭരണസമിതി പ്രസിഡന്റ് എ.സി.പ്രഭാകരൻ നായർ, വർക്കിങ് ചെയർമാൻ കെ.നാരായണൻ നായർ, കൺവീനർ കെ.ജി.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..