• അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഛായാചിത്രത്തിൽ വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വർലു പുഷ്പാർച്ചന നടത്തുന്നു
പെരിയ : കേന്ദ്ര സർവകലാശാലയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്തു. പുതിയ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ അംബേദ്കർക്ക് വലിയ പങ്കാണുള്ളത്. പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹം നിരന്തരം പ്രയത്നിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ പുതുതലമുറയ്ക്ക് കഴിയണം. വിദ്യാഭ്യാസമേഖലയിലുൾപ്പെടെ കൈക്കൊണ്ട ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ മാതൃകയാണെന്നും വി.സി. പറഞ്ഞു.
രജിസ്ട്രാർ ഡോ. എം.മുരളീധരൻ നമ്പ്യാർ, ഡീൻ അക്കാദമിക് പ്രൊഫ. അമൃത് ജി. കുമാർ, പ്രൊഫ. ജോസഫ് കോയിപ്പള്ളി, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. കെ.അരുൺകുമാർ, പ്രൊഫ. എ.കെ.മോഹൻ, പ്രൊഫ. കെ.എ.ജർമിന, ഡോ. പി.സെന്തിൽകുമാരൻ, ഡോ. ഉമ പുരുഷോത്തമൻ, ആൻഡ്രിയ ജോൺ, അക്ഷയ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് വൈസ് ചാൻസലർ സമ്മാനം വിതരണംചെയ്തു. അംബേദ്കറിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..