പെരിയ : കായക്കുളം വിഷ്ണുദേവസ്ഥാനത്തെ കളിയാട്ട ഒറ്റക്കോല ഉത്സവം ശനിയാഴ്ചമുതൽ 18 വരെ നടക്കും. വ്യാഴാഴ്ച പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തിൽനിന്ന് വിളംബരഘോഷയാത്ര നടത്തി. ശനിയാഴ്ച പുലർച്ചെ നാലിന് വിഷുക്കണി, ആറിന് വിഷ്ണുസഹസ്രനാമസ്തോത്ര പാരായണം, 8.30-ന് കലവറ നിറയ്ക്കൽ, വൈകിട്ട് 6.30-ന് താഴത്ത് വീട് തറവാട് കളരിയിൽനിന്ന് ദീപംതിരി എഴുന്നള്ളത്ത്, 7.30-ന് ഭക്തിഗാനസുധഭ 16-ന് രാവിലെ 11-ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 12-ന് പടിഞ്ഞാർ ചാമുണ്ഡിയുടെ പുറപ്പാട്, ഒന്നിന് അന്നദാനം. 9.30-ന് മെഗാ കൈകൊട്ടിക്കളി .
17-ന് രാവിലെ 11-ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, ഒന്നിന് അന്നദാനം, രണ്ടിന് നാടുവാഴുന്നുമ്മ പുറപ്പാട്, 2.30-ന് ഗുളികൻതെയ്യം, വൈകിട്ട് 7.30-ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ മേലേരിക്ക് തീ കൊടുക്കൽ, തുടർന്ന് അന്നദാനം. 8.30-ന് ഗായത്രി അശോക് നയിക്കുന്ന സൂപ്പർ മെഗാഷോ, 12-ന് നാടൻപാട്ട്, 12.30-ന് പനിയൻ തെയ്യം, 18 ന് പുലർച്ചെ മൂന്നിന് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..