കൊട്ടോടി വാഴവളപ്പിലെ ശ്രീദുർഗ കൈകൊട്ടിക്കളിസംഘം
രാജപുരം : അഞ്ച് സഹോദരൻമാരും അവരുടെ ഭാര്യമാരും കൈകൊട്ടിക്കളിയുടെ സൗന്ദര്യമാവാഹിച്ച് വേദിയിൽ ചുവടുവെച്ചു. പ്രോത്സാഹനവുമായി നാട്ടുകാരുമെത്തിയതോടെ പത്തംഗ നൃത്തസംഘം കാഴ്ചക്കാർക്ക് സമ്മാനിച്ചത് പുതിയ കലാനുഭവം.
കൊട്ടോടി വാഴവളപ്പിലെ ദമ്പതിമാരാണ് കൈകൊട്ടിക്കളി അവതരിപ്പിച്ച് അംഗീകാരം നേടിയത്. കഴിഞ്ഞ ദിവസം കൊട്ടോടി പേരടുക്കം ദുർഗാദേവി ക്ഷേത്രത്തിലായിരുന്നു സംഘത്തിന്റെ അരങ്ങേറ്റം. ശ്രീദുർഗ കൈകൊട്ടിക്കളിസംഘം എന്ന പേരും സ്വീകരിച്ചിട്ടുണ്ട്.
കള്ളാർ പഞ്ചായത്തംഗം എം. കൃഷ്ണകുമാർ, അധ്യാപകരായ എം. ബാലചന്ദ്രൻ, മിനി ബാലചന്ദ്രൻ, രവീന്ദ്രൻ കൊട്ടോടി, ഓട്ടോഡ്രൈവർമാരായ പി. വിജയൻ, എം. രവി, ശ്രീവിദ്യാ രവി, ശ്രീജാ രവീന്ദ്രൻ, സജനാ കൃഷ്ണൻ, രമ്യാ വിജയൻ എന്നിവരാണ് സംഘത്തിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..