കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റാർസ് മോഡൽ പ്രീ-സ്കൂൾ നിർമാണ ശില്പശാലയിൽ തയ്യാറാക്കിയ പഠനോപകരണങ്ങളുമായി അധ്യാപകർ
രാജപുരം : അറിവിന്റെ ലോകം തേടി കുരുന്നുകൾ സ്കൂളിലേക്ക് എത്തും മുൻപേ ചിത്രച്ചുമരുകളും കളിപ്പാട്ടമടുക്കമുള്ള പഠനോപകരണങ്ങളുമൊരുക്കി കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ. വിദ്യാർഥികളെ ആദ്യക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നയിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാർസ് മോഡൽ പ്രീ-സ്കൂൾ നിർമാണ ശില്പശാലയിൽ തയ്യാറാക്കിയത് മനോഹരമായ 200 പഠനോപകരണങ്ങൾ.
ക്ലാസ് മുറികളിലെ എട്ടോളം പ്രവർത്തന ഇടങ്ങളിളേക്ക് വേണ്ടിയാണ് ഇവ നിർമിച്ചത്. ഹൊസ്ദുർഗ് ബി.ആർ.സി.യിലെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് രണ്ട് ദിവസങ്ങളിലായി നടന്ന പഠനോപകരണ നിർമാണ ശില്പശാലയ്ക്ക് നേതൃത്വം നൽകിയിത്.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സൗമ്യ വേണുഗോപാൽ അധ്യക്ഷയായിരുന്നു. ഹൊസ്ദുർഗ് ബി.പി.സി. കെ.വി.രാജേഷ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
സ്കൂൾ പ്രിൻസിപ്പൽ എ.രത്നാവതി, പ്രഥമാധ്യാപിക എസ്.കെ.രഞ്ജിനി, എ.എം.കൃഷ്ണൻ, പി.പ്രസീജ, എൻ.ബാലചന്ദ്രൻ, കെ.പി.വിജയലക്ഷ്മി, കെ.വി.രമ്യ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..