രാജപുരം : ബളാന്തോട് വണ്ണാർക്കയം വനത്തിൽ കള്ളത്തോക്കുമായി നായാട്ടിനെത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചാമുണ്ഡിക്കുന്ന് ഓട്ടമല സ്വദേശികളായ കെ. ചന്ദ്രൻ (46), ഒ. സീതാറാം (47) എന്നിവരാണ് വനംവകുപ്പ് അധികൃതരുടെ പിടിയിലായത്. ഇവരിൽനിന്ന് ഒരു നാടൻ കള്ളത്തോക്ക്, തിരകൾ, ഹെഡ് ലൈറ്റ് എന്നിവ പിടിച്ചെടുത്തു.
ഇവർക്കൊപ്പമുണ്ടായിരുന്ന രമേശൻ ഓട്ടമല (48), രാജീവൻ അടുക്കം (40) എന്നിവർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പനത്തടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പയുടെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.കെ. രാഹുൽ, ഷിഹാബുദ്ദീൻ എന്നിവർ രാത്രികാല നിരീക്ഷണം നടത്തുന്നതിടെ ഒരുമണിയോടെയാണ് നായാട്ട് സംഘം പിടിയിലായത്. അറസ്റ്റിലായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..