പറവകൾക്ക് തണ്ണീർക്കുളമൊരുക്കി കേന്ദ്ര സർവകലാശാല


1 min read
Read later
Print
Share

Caption

പെരിയ : ചൂട് കുതിച്ചുയരുമ്പോൾ പറവകൾക്ക് ദാഹജലമൊരുക്കി കേന്ദ്രസർവകലാശാല. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സർവകലാശാലയിൽ വിവിധയിടങ്ങളിൽ ചെറുകുളങ്ങളൊരുക്കി ജലലഭ്യത ഉറപ്പാക്കിയത്. മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികളും കൊടുംചൂടിൽ വലയുന്നുണ്ടെന്ന തിരിച്ചറിവിലാണ് തണ്ണീർക്കുളങ്ങളൊരുക്കിയത്.

പരിസ്ഥിതിസൗഹൃദ കാമ്പസ് എന്ന ലക്ഷ്യത്തിലാണ് പല വലിപ്പത്തിൽ 12 ഇടത്ത് കുളങ്ങൾ നിർമിച്ചിട്ടുള്ളത്. പക്ഷികൾ അവിടെ നീന്തിത്തുടിക്കുന്നതും കൂട്ടമായെത്തി വെള്ളം കുടിക്കുന്നതുമെല്ലാം ഈ വേനലിൽ സർവകലാശാലാവളപ്പിലെ കുളിർമയുള്ള കാഴ്ചയാണ്.

പക്ഷികൾക്കായി സർവകലാശാലാവളപ്പിലെ മരങ്ങളിൽ തണ്ണീർക്കുടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കാമ്പസ് വികസനസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..