വ്യക്തി കല്ലും മണ്ണും നിക്ഷേപിച്ച സ്ഥലം അധികൃതർ സന്ദർശിക്കുന്നു
രാജപുരം : ചെറുപനത്തടി കുടിയാൻകടവ് തോട് കൈയേറി കല്ലും മണ്ണും നിക്ഷേപിച്ചെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.
തോടിനോട് ചേർന്ന് കുളം നിർമിക്കുന്നതിന്റെ ഭാഗമായി നീക്കിയ മണ്ണ്, കല്ല് എന്നിവ തോട്ടിലേക്ക് തള്ളിയതും കൈയേറ്റനീക്കവും അധികൃതർക്ക് ബോധ്യപ്പെട്ടു. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിക്ഷേപിച്ചിട്ടുള്ള കല്ല്, മണ്ണ് എന്നിവ 10 ദിവസത്തിനകം മാറ്റണമെന്നും തോടിനെ പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് വ്യക്തിക്ക് നോട്ടീസ് നൽകും.
ഇത് നടപ്പാക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി എസ്.സുരേഷ് കുമാർ അറിയിച്ചു. പഞ്ചായത്തംഗം രാധാ സുകുമാരൻ, പഞ്ചായത്ത് ജീവനക്കാർ, പരാതിക്കാരായ പശ്ചിമഘട്ട സംരക്ഷണസമിതി പ്രവർത്തകരായ കൂക്കൾ രാഘവൻ, ടി.ഗിരീഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. തോട് കൈയേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..