രാജപുരം : കാസർകോട് തുടി സാംസ്കാരികവേദിയുടെയും മാങ്ങാട് ആര്യടുക്കം പ്രിയദർശിനി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അംബേദ്കർ ജന്മദിനാഘോഷം നടത്തി.
ഊരുമൂപ്പൻമാരായ ശിവപ്പനും ആനന്ദനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കുടമിന സുകുമാരൻ അധ്യക്ഷനായിരുന്നു. സന്തോഷ് പാലത്തുംപാടൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ എം.ബീബി, സുനിൽകുമാർ മൂലയിൽ, എൻ.കെ.ജയമോൾ, രഞ്ജിത്ത് ആര്യനടുക്കം, അൻവർ മാങ്ങാട്, കുഞ്ഞിരാമൻ പനങ്ങാട്, എ.ഹരീഷൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..