സംസ്ഥാനപാതാ നവീകരണം: എം.എൽ.എ.യുടെ നിർദേശത്തിൽ ഓൺലൈൻ യോഗം


1 min read
Read later
Print
Share

രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതാ നവീകരണവുമായി ബന്ധപ്പെട്ട് നിർമാണം നീളുന്നു. ഈ സാഹചര്യത്തിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യുടെ നിർദേശപ്രകാരം കേരളാ റോഡ് ഫണ്ട് ബോർഡ് അധികൃതർ റോഡ് വികസനസമിതി ഭാരവാഹികളെയും കരാറുകാരനെയുമടക്കം പങ്കെടുപ്പിച്ച് ഓൺലൈൻയോഗം നടത്തി.

കള്ളാർ, പനത്തടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ടി.കെ.നാരായണൻ, പ്രസന്നാ പ്രസാദ്, പഞ്ചായത്തുകളിൽ രൂപവത്കരിച്ച വികസനസമിതികളുടെ കൺവീനർമാരായ എം.വി.കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യുടെ പ്രതിനിധിയായി കെ.പദ്‌മനാഭൻ, കെ.ആർ.എഫ്.ബി. പ്രോജക്ട്‌ ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, എക്സിക്യുട്ടീവ് എൻജിനിയർ എ.പ്രദീപ്‌കുമാർ, അസി. എക്സിക്യുട്ടീവ് എൻജിനിയർ സി.ജെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.

കോഴിക്കോട് നിയമസഭാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യത്തിൽ എം.എൽ.എ.യ്ക്ക് യോഗത്തിൽ പങ്കെടുക്കാനായില്ല.

കരാറുകാരനെതിരേ യോഗത്തിൽ രൂക്ഷമായ വിമർശനമാണ് ഉണ്ടായത്.

ക്വാറിസമരം നടക്കുന്നതിനാൽ മെറ്റൽ കിട്ടുന്നില്ലെന്നും സമരം അവസാനിച്ചാൽ 15 ദിവസത്തിനകം ആദ്യഘട്ട ടാറിടൽ തുടങ്ങുമെന്നുമാണ് കരാറുകാരൻ അറിയിച്ചത്.

പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം അനന്തരനടപടിയിലേക്ക് നീങ്ങേണ്ടിവരുമെന്നും കെ.ആർ.എഫ്.ബി. അധികൃതർ കരാറുകാരനെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..