പെരിയ ബസാർ ദേശീയപാതയിൽ നടന്ന ഉപരോധസമരം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
പെരിയ : പെരിയ ബസാറിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ദേശീയപാത ഉപരോധിച്ചു. ആയമ്പാറ സിമെറ്റ് നഴ്സിങ് കോളേജിലെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സമരത്തിൽ പങ്കെടുത്തു. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉപരോധം ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണൻ അധ്യക്ഷനായി.
സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ., പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ, ടി.വി.അശോകൻ, ടി.രാമകൃഷ്ണൻ നായർ, എ.എം.മുരളീധരൻ, പ്രമോദ് പെരിയ, എ.എം.രാജീവൻ എന്നിവർ സംസാരിച്ചു.
പെരിയ ബസാറിൽ സംയുക്ത സമരസമിതിയുടെ നേതൃത്തിൽ നടക്കുന്ന സത്യാഗ്രഹസമരം 28 ദിവസം പിന്നിട്ടു. വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..