• ശില്പി ചിത്രൻ കുഞ്ഞിമംഗലം മഹാത്മാഗാന്ധിയുടെ അർധകായ ശില്പത്തിന്റെ മിനുക്കുപണി നടത്തുന്നു
പെരിയ : ജി.യു.പി.എസ്. ആയമ്പാറയിൽ സ്ഥാപിക്കുന്നതിനായി മൂന്നടി ഉയരമുള്ള മഹാത്മാഗാന്ധിയുടെ ശില്പം പൂർത്തിയായി. ഫൈബർഗ്ലാസിൽ നിർമിച്ച് വെങ്കലനിറത്തോടുകൂടിയാണ് ശില്പമൊരുക്കിയത്. മഹാത്മാഗാന്ധിയുടെ അർധകായപ്രതിമ 29-ന് ഉച്ചയ്ക്ക് രണ്ടിന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അനാച്ഛാദനം ചെയ്യും. പ്രമീളദേവി കാഞ്ഞങ്ങാടാണ് ശില്പം സ്കൂളിനായി സമർപ്പിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി ശില്പങ്ങൾ നിർമിച്ച് ശ്രദ്ധേയനായ ശില്പി ചിത്രൻ കുഞ്ഞിമംഗലമാണ് ശില്പം നിർമിച്ചിരിക്കുന്നത്. മൂന്നടിയോളം ഉയരം വരുന്ന ഗ്രാനൈറ്റ് പീഠത്തിന് മുകളിൽ സ്കൂളിന്റെ പ്രധാന ഭാഗത്ത് ശില്പം സ്ഥാപിക്കും.
പ്രഥമാധ്യാപകൻ ദിവാകരന്റെയും പി.ടി.എ.യുടെയും നിർദേശങ്ങളും പിന്തുണയും ശില്പനിർമാണത്തിനുണ്ട്. കെ.വി.കിഷോർ, സുദർശനൻ, കെ.ചിത്ര എന്നിവർ ശില്പനിർമാണത്തിൽ സഹായികളായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..