പെരിയ : ആയമ്പാറ ഗവ. യു.പി. സ്കൂൾ വാർഷിക ആഘോഷം ‘ഗ്രാമോത്സവം’ ശനിയാഴ്ച മുതൽ മേയ് ഒന്നു വരെ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹരിതമുറ്റം ഉദ്ഘാടനവും മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ അനാച്ഛാദനവും നടക്കും. 30-ന് വൈകീട്ട് അഞ്ചിന് 10 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ ഉദ്ഘാടനവും പഠനോപകരണ വിതരണവും നടക്കും. തുടർന്ന് സ്കൂൾ വിദ്യാർഥികൾ അണിനിരക്കുന്ന നൃത്തസംഗീതിക, ലാസ്യ കലാക്ഷേത്ര പിലാത്തറ അവതരിപ്പിക്കുന്ന സൂര്യപുത്രൻ എന്നിവ നടക്കും.
ഒന്നിന് വൈകീട്ട് ആറിന് 10 ക്ലബ്ബുകളിലെ 300 കലാകാരന്മാരുടെ നൃത്താവിഷ്കാരം 'നാട്ടൊരുമ' അരങ്ങേറും. വാർഷിക സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..