ദേശീയ ഹാക്കത്തണിൽ മികച്ച ആശയത്തിനുള്ള ഒന്നാംസമ്മാനം നേടിയ വിദ്യാർഥികൾക്ക് വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വർലു സമ്മാനം നൽകുന്നു
പെരിയ : സ്റ്റാർട്ടപ്പ് മിഷന്റെ ലഹരിവിരുദ്ധ ദേശീയ ഹാക്കത്തൺ പെരിയ കേന്ദ്ര സർവകലാശാലയിൽ സമാപിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ കൂട്ടായ്മയായ 'അൺസെർട്ടനിറ്റി' മികച്ച ആശയത്തിനുള്ള ഒന്നാം സമ്മാനം നേടി 50,000 രൂപയുടെ കാഷ് പ്രൈസിന് അർഹരായി. വിദ്യാർഥികളിൽ വർധിക്കുന്ന ലഹരിവിപത്തിനെതിരെ സാങ്കേതികവിദ്യാ പരിഹാരം തേടിയാണ് ഹാക്കത്തൺ നടത്തിയത്.
തൃശ്ശൂർ ജ്യോതി എൻജിനിയറിങ് കോളേജ്, ഡിജിറ്റൽ സർവകലാശാല, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഗവ. എൻജിനിയറിങ് കോളേജ് തൃശ്ശൂർ എന്നിവ വിധികർത്താക്കളുടെ പ്രശംസനേടിയ ആശയങ്ങൾ അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വർലു വിതരണം ചെയ്തു. പ്രൊഫ. ജോസഫ് കോയിപ്പള്ളി, പ്രൊഫ. എ.മാണിക്കവേലു, പ്രൊഫ. വി.ബി.സമീർ കുമാർ, ജി.വരുൺ, ഡോ. ടി.എം.തസ്ലീമ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..